തീവ്രവാദികള്‍ക്ക് മതമോ ജാതിയോ ഇല്ല: ഉപരാഷ്ട്രപതി

തീവ്രവാദികള്‍ക്ക് മതമോ ജാതിയോ ഇല്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തു നിന്ന് തീവ്രവാദത്തെ ഇല്ലാതാക്കാന്‍ എല്ലാ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ശക്തമായ ചുവടുവയ്പ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

”ചിലര്‍ തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കുന്നു. തീവ്രവാദത്തെ മതവുമായി ചേര്‍ക്കുന്നത് അവര്‍ തെരഞ്ഞെടുത്ത തെറ്റായ പാതയ്ക്ക് ശക്തി പകരുന്നതാണ്. തീവ്രവാദി തീവ്രവാദിയാണ്. തീവ്രവാദത്തിന് മതമോ ജാതിയോ ഇല്ല, മനുഷ്യത്വം മാത്രമാണ് അതിന്റെ ശത്രു”- വെങ്കയ്യ നായിഡു പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ഡോ. രാജേന്ദ്ര പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈകാതെ ലോകത്തു നിന്ന് തീവ്രവാദം ഇല്ലാതാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രശ്‌നമുള്ള സ്ഥലത്ത് വികസനത്തില്‍ ശ്രദ്ധ കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതിനെതിരെയും ഇനാം പ്രഖ്യാപിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു. പദ്മാവതി വിവാദത്തെത്തുടര്‍ന്ന് ബി.ജെ.പി നേതാവടക്കം തല കൊയ്യാന്‍ ആഹ്വാനം ചെയ്തതിനെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *