തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച്‌ ബോംബിട്ടു: 100 ലധികം പേര്‍ കൊല്ലപ്പെട്ടു


നൈജീരിയയില്‍ സൈന്യം നടത്തിയ ബോംബുവര്‍ഷത്തില്‍ 100 ലധികം അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു. ബോകോഹറാം തീവ്രവാദികളുടെ ക്യാമ്ബെന്ന് തെറ്റിദ്ധരിച്ച്‌ അഭയാര്‍ഥി ക്യാമ്ബില്‍ യുദ്ധവിമാനങ്ങള്‍ ബോംബിടുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


ക്യാമ്ബിലെത്തിയ സന്നദ്ധപ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം. നൈജീരിയന്‍ റെഡ്ക്രോസിന്റെ ആറ് പ്രവര്‍ത്തകര്‍ മരിക്കുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന അറിയിച്ചു.




Sharing is Caring