ഈ മാസം തീയേറ്ററുകളിൽ എത്തുന്ന സഹീദ് അറാഫത്ത് സംവിധാനം നിർവഹിച്ച തീരം സിനിമയിലെ ഗാനങ്ങൾ റിലീസ് ചെയ്തു. അഫ്സൽ യുസുഫ് ഈണം പകർന്ന മൂന്ന് ഗാനങ്ങളും ശങ്കർ ശർമ്മയുടെ ഒരു ഗാനവുമാണ് ആൽബത്തിലുള്ളത്.
നടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്. മരിയ യോഹന്നാൻ ആണ് നായിക. അഷ്കര്‍ അലി, ടിനി ടോം, അഞ്ജലി നായർ, സുധി കോപ്പ, കൃഷ്ണപ്രഭ, നന്ദൻ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രിനിഷ് പ്രഭാകരനും അൻസാർ താജുദീനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ് ശങ്കറുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. റൗണ്ട് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്സല് ആണ് ‘തീരം’ നിർമിച്ചിട്ടുള്ളത്.














