തീയ്യേറ്ററിനു മുന്നിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു

തൃശൂര്‍ : സിനിമാ തീയേറ്ററിന് മുന്നിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. മാപ്രാണം സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. 65 വയസായിരുന്നു.തീയറ്റര്‍ നടത്തിപ്പുകാരനും ഒരു ജീവനക്കാരനും ചേര്‍ന്നാണ് രാജനെ ആക്രമിച്ചത്. ഈ തീയേറ്ററിന് സമീപമാണ് രാജനും ജൂടുംബവും താമസിച്ചിരുന്നത്. സംഘര്‍ഷത്തില്‍ രാജന്റെ മരുമകന്‍ വിനുവിന് പരിക്കേറ്റു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *