തി​രൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ പ​ത്ത് പേ​ര്‍​ക്ക് കോ​വി​ഡ്

മ​ല​പ്പു​റം: തി​രൂ​ര്‍ പു​റ​ത്തൂ​രി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ കു​ടും​ബ​ത്തി​ലെ 10 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ മ​ക്ക​ള്‍, മ​രു​മ​ക്ക​ള്‍, പേ​ര​ക്കു​ട്ടി​ക​ള്‍ എ​ന്നി​വ​രാ​ണു രോ​ഗ​ബാ​ധി​ത​ര്‍. ഇ​വ​രി​ല്‍ നാ​ലു പേ​ര്‍ പു​റ​ത്തൂ​രി​ലും ആ​റു പേ​ര്‍ തി​രൂ​രി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റും.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തി വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക‍​ഴി​യ​വേ ജൂ​ലൈ 15നാ​ണ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍ മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ ന​ട​ത്തി​യ ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *