തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍


തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍. കോര്‍പ്പറേഷനിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. രണ്ടുദിവസമായി ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


നഗരത്തിലും കൊവിഡ് വ്യാപനം രൂക്ഷമാണ്.മൂന്നാഴ്ചയായി നഗരത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പൂന്തുറയിലും പരിസരങ്ങളിലും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുകയാണ്. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ​രോ​ഗം​ ​ബാ​ധി​ച്ച​തി​നെ​ ​തു​ട​ര്‍​ന്ന് ​മൂ​ന്ന് ​ദി​വ​സ​ത്തേ​ക്ക് ​ചാ​ല​ ​മാ​ര്‍​ക്ക​റ്റ് ​അ​ട​ച്ചി​ടാ​ന്‍​ ​വ്യാ​പാ​രി​ക​ള്‍​ ​സം​യു​ക്ത​മാ​യി​ ​തീ​രു​മാ​നി​ച്ചിരുന്നു.​ജില്ലയിലെ സമ്ബര്‍ക്കരോഗികളുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ദ്ധനയാണ് ഉണ്ടായത്. 222​ ​പേ​ര്‍​ക്കാ​ണ് ​ഇ​ന്ന​ലെ​ ​ജി​ല്ല​യി​ല്‍​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​നാ​ല് ​പേ​രു​ടെ​ ​മ​ര​ണ​കാ​ര​ണം​ ​കൊ​വി​ഡ് ​ആ​ണെ​ന്ന് ​സ്ഥി​രീ​ക​രിച്ചിരുന്നു. ​


പു​തി​യ​തു​റ​ ​ക​രിം​കു​ള​ത്തു​ള്ള​ ​ഒ​രു​വ​യ​സു​ള്ള​ ​കു​ഞ്ഞി​ന​ട​ക്കം​ ​ഇ​ന്ന​ലെ​ ​ഉ​റ​വി​ട​മ​റി​യാ​തെ​ ​രോ​ഗ​ബാ​ധ​യു​ണ്ടാ​യി.​ 190​ ​പേ​ര്‍​ക്ക് ​സ​മ്ബ​ര്‍​ക്കം​ ​വ​ഴി​യും​ ​വി​ദേ​ശ​ത്തു​ ​നി​ന്നു​ ​വ​ന്ന​ ​ആ​റു​പേ​ര്‍​ക്കും​ ​വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​ഏ​ഴു​ ​പേ​ര്‍​ക്കും​ ​ഉ​റ​വി​ട​മ​റി​യാ​തെ​ 16​ ​പേ​ര്‍​ക്കും​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചത്.



Sharing is Caring