തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമായി തന്നെ തുടരുന്നു, ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 892 പേര്‍ക്ക്

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 892 പേര്‍ക്ക്. ഇതില്‍ 859 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നതെന്ന വസ്തുത ആശങ്കപ്പെടുത്തുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്.

അതേസമയം, ജില്ലയില്‍ 478 പേര്‍ക്ക് ഇന്ന് രോഗം ഭേദമായതായും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലുണ്ടായ രണ്ട് മരണങ്ങള്‍ കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), ബാലരാമപുരം സ്വദേശി അലിഖാന്‍ (58) എന്നിവര്‍ക്കാണ് രോഗമുണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചത്.

ഇതോടെ തലസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 171 ആയി ഉയര്‍ന്നു. ജില്ലയില്‍ ഇതുവരെ 26,416 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 7519 പേര്‍ ജില്ലയില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗമുക്തി നേടിയത് 19,176 പേര്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *