തിരുവനന്തപുരത്തെ ആറ് പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍


തിരുവനന്തപുരം ജില്ലയിലെ ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണിലാക്കി. ജില്ലയില്‍ കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കിയതും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിലുമാണ് ആറ് പഞ്ചായത്തുകളെ കണ്ടെയ്ന്‍മെന്റ് സോണിലാക്കിയത്.


ജില്ലയിലെ വാമനപുരം, പുല്ലാംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ലോക്ഡൗണ്‍ ഇളവുകള്‍ ഈ പഞ്ചായത്തുകള്‍ക്ക് ലഭ്യമാകില്ല. മേഖലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് ഇളവുണ്ടാകും. ആശുപത്രിയടക്കമുള്ള അത്യാവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി ഉള്ളതെന്നും റിപ്പോര്‍ട്ട് ഉണ്ട്.അതേസമയം കഴിഞ്ഞ ദിവസം കൊറോണ രോഗം സ്ഥിരീകരിച്ച വെഞ്ഞാറുമൂട് സ്വദേശിയുടെ പ്രാഥമിക സമ്ബര്‍ക്കപട്ടികയും തയ്യാറാക്കി.




Sharing is Caring