തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ ഓഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന മുന്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
യുഡിഎഫ് ഹര്‍ത്താലിനോടും ഉള്ള വിയോജിപ്പ് രേഖപ്പെടുത്തിയ സതീശന്‍ ഹര്‍ത്താല്‍ വിരുദ്ധ പോരാട്ടത്തില്‍ രാഷ്ട്രീയത്തിന് അതീതമായ ഒരു പ്രക്രിയയാണ് കുറച്ചു നാളുകളായി നടന്നു വരുന്നതെന്ന് പറഞ്ഞു.













