ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിന് തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരണമടഞ്ഞതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിന്റെ അലംഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുരുകനെ ആശുപത്രിയില്‍ കൊണ്ടുവരുന്ന സമയത്ത് 15 സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിലുളളത്.
നേരത്തെ വെന്റിലേറ്റര്‍ ഇല്ലെന്ന് പറഞ്ഞാണ് മുരുകന് ചികിത്സ നിഷേധിച്ചത്. ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. മുരുകന് ചികിത്സ നല്‍കേണ്ടിയിരുന്ന ട്രോമ ന്യൂറോ സര്‍ജറി ഐസിയുവില്‍ രണ്ട് സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകളാണ് ഉണ്ടായിരുന്നത്. ഹൃദ്രോഗ വിഭാഗം ഐസിയുവില്‍ ഉണ്ടായിരുന്ന സ്റ്റാന്‍ഡ് ബൈ വെന്റിലേറ്ററുകളില്‍ ഒരെണ്ണം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വിവിഐപി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒഴിച്ചിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.














