നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയോട് ചേര്‍ന്ന അതിര്‍ത്തിയിലായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി.
ഇന്ത്യന്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറി സെക്ടറിലെ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ വധിച്ചതിന് പിന്നാലെയാണ് പാക് സൈന്യത്തിനെതിരെയുള്ള നടപടി.

അതിര്‍ത്തിയില്‍ നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ സൈനിക നടപടിക്ക് തയ്യാറെടുക്കുമെന്ന് കരസേനാ മാധാവി ബിപിന്‍ റാവത്ത് നേരത്തെ പ്രസ്താവിച്ചിരുന്നു.
നിയന്ത്രണരേഖയിലൂടെ പാക് സൈന്യം ഭീകരവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായം ചെയ്ത് നല്‍കുന്നുണ്ട്. പാകിസ്താന്റെ പ്രകോപനപരമായ നടപടികള്‍ക്കെതിരെ ഇന്ത്യ പ്രതികാരം ചെയ്യും, അവരെ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും റാവത്ത് പറഞ്ഞു.













