തിയേറ്ററില്‍ ‘കാന്താര’ കാണാനെത്തിയ മലയാളികളായ മുസ്ലിം യുവാവിനെയും യുവതിയെയും ആക്രമിച്ചു


കര്‍ണാടകയിലെ തിയറ്ററില്‍ ‘കാന്താര’ സിനിമ കാണാനെത്തിയ മലയാളികളായ മുസ്ലിം യുവാവിനെയും യുവതിയെയും ആക്രമിച്ചു. ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യയിലെ സന്തോഷ് തിയറ്ററിലാണ് സംഭവം. കെ.വി.ജി ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ വിദ്യാര്‍ഥികളാണ് ഇരുവരും.


യുവതിയുടെ ഹിജാബ് കണ്ടയുടന്‍ തിയറ്ററിലെ സമീപത്തെ കടയിലെ വ്യാപാരി വന്ന് ഇവരെ തടയുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് കുറച്ചുപേര്‍ സംഘടിച്ചെത്തി യുവാവിനെ കൈയേറ്റം ചെയ്തു. മര്‍ദ്ദനമേറ്റതോടെ ഇരുവരും സിനിമ കാണാതെ മടങ്ങിപ്പോവുകയായിരുന്നു. ഇവരെ അക്രമിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്.




Sharing is Caring