താരങ്ങളുടെ വിലക്ക് ഫലിച്ചില്ല; ഓണം പരിപാടികളില്‍ റെക്കോര്‍ഡ് പ്രേക്ഷകരെ നേടി ചാനലുകള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായി ദിലീപ് ജയിലിടക്കപ്പെട്ടതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ നടത്തിയ വിമര്‍ശനത്തെ തുടര്‍ന്ന് ആഘോഷ വേളകളില്‍ ടിവി ചാനലുകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന താരങ്ങളുടെ തീരുമാനം ഫലിച്ചില്ല. ടിവി ചാനലുകള്‍ നേരത്തെ ഓണ പരിപാടികളില്‍ താരങ്ങളെ പങ്കെടുപ്പിച്ചപ്പോഴത്തേക്കാള്‍ പ്രേക്ഷകരെ നേടിയെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

താരങ്ങള്‍ക്കപ്പുറത്ത് മലയാളികളെ വിസ്മയിപ്പിക്കുന്ന നിത്യ ജീവിതത്തിലെ മറ്റ് താരങ്ങളെ പങ്കെടുപ്പിച്ചാണ് ഈ വിലക്ക് ചാനലുകള്‍ മറികടന്നത്. മറ്റ് കഴിവുകളാല്‍ വിസ്മയിപ്പിച്ചവര്‍, രാഷ്ട്രീയത്തിലെ താരോദയങ്ങള്‍, ഐഎഎസ് യുവത, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചതോടെയാണ് വിലക്കിനെ മറികടന്നത്.

ഒരു താരത്തെ പങ്കെടുപ്പിച്ച് ലഭിക്കുന്നതിനാല്‍ മികച്ച ടിആര്‍പിയാണ് ഐഎഎസ് യുവത, വനിതാ വൈല്‍ഡ് ഫോട്ടോഗ്രാഫര്‍മാര്‍, ട്രോളന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചതിനേക്കാള്‍ ലഭിച്ചതെന്ന് ഒരു ചാനല്‍ സ്രോതസ്സ് വെളിപ്പെടുത്തിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ പറയുന്നു. വെള്ളിത്തിരയില്‍ നിന്നും പുതിയ വിസ്മയങ്ങളിലേക്ക് പുതിയ സമൂഹം നീങ്ങുകയാണെന്നാണ് ഇത് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *