താമരശേരി ചുരം റോഡില്‍ ഗതാഗതം നാളെ പുനസ്ഥാപിക്കും


മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച താമരശേരി ചുരം റോഡിലൂടെയുള്ള ഗതാഗതം നാളെ പുനരാരംഭിക്കും. ബസ് ഗതാഗതം പുനരാരംഭിക്കുമെങ്കിലും ചരക്ക് വാഹനങ്ങളെ ഇതുവഴി സര്‍വിസ് നടത്താന്‍ അനുവദിക്കില്ല. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള യാത്രാ വാഹനങ്ങള്‍ വണ്‍വേ അടിസ്ഥാനത്തിലായിരിക്കും കടത്തി വിടുക.


വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡില്‍ പണി നടത്തുന്നതിനു തടസമുണ്ടായിരുന്നു. നിലവില്‍ സ്ഥിതി മാറി. മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.


മൂന്ന് ചീഫ് എന്‍ജിനീയര്‍മാര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.



Sharing is Caring