തല മൊട്ടയടിച്ച്‌ സര്‍ക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

ഭോപ്പാല്‍ : സര്‍ക്കാരിനെതിരെ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച്‌ മധ്യപ്രദേശിലെ അഭിഭാഷകര്‍. അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ഒരാഴ്ചയായി കോടതി നടപടികള്‍ തടസപ്പെടുത്തിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തലമുണ്ഡന സമരം. സംസ്ഥാനത്തെ മുഴുവന്‍ അഭിഭാഷകരും സമരത്തിലാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2012 ലാണ് അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍, ഇതുവരെയും നടപ്പാക്കിയിട്ടില്ല.

ഇതിനിടെ, സമരം പിന്‍വലിക്കണമെന്നും കോടതി നടപടികള്‍ തടസ്സപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ പ്രസ്താവന ഇറക്കിയെങ്കിയും അഭിഭാഷകരുടെ ഭാഗത്തു നിന്നും പിന്മാറ്റം ഉണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *