തലശേരിയിൽ സ്വകാര്യബസിടിച്ച് വയോധികനായ യാത്രക്കാരന്‍ മരിച്ചു

തലശേരി: തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസിടിച്ച് യാത്രക്കാരനായ വയോധികനായ യാത്രക്കാരന്‍ മരിച്ചു തലശേരി തിരുവങ്ങാട് സ്വദേശി എം.ജി ജയരാജാണ്(63) ഇന്ന് രാവിലെ സ്വകാര്യബസ് തട്ടി മരണമടഞ്ഞത്.

ഉടന്‍തന്നെ നാട്ടുകാരും പൊലിസും തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തലശേരി ടൗണ്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.

മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലിസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *