പാലക്കാട്: തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ലെന്ന് പി.കെ.ശശി എംഎല്‍എ. സംശയമുള്ളവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാം. പാര്‍ട്ടി അച്ചടക്കത്തിന് പൂര്‍ണമായും വിധേയനാകും. കമ്മ്യൂണിസ്റ്റുകാരനായി തുടരും. വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും ശശി പറഞ്ഞു.
പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കും. സസ്പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നും. പാർട്ടി അച്ചടക്കത്തിന് പൂർണ്ണമായും വിധേയനാകുമെന്നും പി.കെ.ശശി പ്രതികരിച്ചു.

അതേസമയം പികെ ശശി എംഎൽഎ ഉന്നയിച്ച ഗൂഢാലോചനാപരാതിയിൽ അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രത്യേക കമ്മീഷനെ നിയോഗിക്കാനാണ് ആലോചന.












