ജമ്മു കാഷ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു


ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കുല്‍ഗാമില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പരിശോധനത്തവെയാണ് വെടിവയ്പുണ്ടായത്.


സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. അഞ്ചു മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലും ഏറ്റുമുട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


കഴിഞ്ഞ ദിവസം തെക്കന്‍ കാഷ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന ആറു ഭീകരരെ വധിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും അഞ്ചു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ഭീകരര്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.



Sharing is Caring