തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു


കേരളത്തിലെ വിവിധ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. ഇടുക്കി കൊക്കയാര്‍ പഞ്ചായത്തില്‍ ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഒറ്റപ്പാലം കണ്ണിയന്‍പുറം 29ാം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. മലപ്പുറം ഊരകം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ യു.ഡി.എഫിന് വിജയം. തിരുവനന്തപുരം പാപ്പനംകോട് സീറ്റ് ബി.ജെ.പി നിലനിര്‍ത്തി. തൃപ്പൂണിത്തുറ നഗരസഭയിലെ 39ാം വാര്‍ഡില്‍ യു.ഡി.എഫും കോഴിക്കോട് ഓമശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ എല്‍.ഡി.എഫും വിജയിച്ചു. മണര്‍ക്കാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ബി.ജെ.പി അട്ടിമറി വിജയം നേടി.


തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്തിലെ തോട്ടമുക്ക് വാര്‍ഡ് എല്‍.ഡി.എഫ്, കണ്ണൂര്‍ കല്ല്യാശേരി പഞ്ചായത്ത് ആറാം വാര്‍ഡ് എല്‍.ഡി.എഫ്, ചേര്‍ത്തല നഗരസഭ 13ാം വാര്‍ഡ് ബി.ജെ.പി, തൃശൂര്‍ പത്താഴക്കോട് വാര്‍ഡ് യു.ഡി.എഫ്, ഇടുക്കി കൊക്കയാറില്‍ എല്‍.ഡി.എഫ് വിജയിച്ചു.




Sharing is Caring