തടവുകാരനോട് അവധിയാഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു


എഡിന്‍ബര്‍ഗ്:ജയില്‍പുള്ളിയായിരുന്ന യുവാവിനൊപ്പം അവധിയാഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു. സ്‌കോട്ട്ലന്‍ഡില്‍ ലോതിയാനിലെ ആഡിവെല്‍ ജയിലിലെ വാര്‍ഡനായിരുന്ന ക്രിസ്റ്റി ഡേവിഡ്സണ്‍ എന്ന ഇരുപത്തിനാലുകാരിയാണ്‌ ജോലി പുഷ്പം പോലെ വലിച്ചെറിഞ്ഞത്. മുപ്പത്തൊന്നുകാരനാണ് ക്രിസ്റ്റിയുടെകാമുകന്‍. തുര്‍ക്കിയില്‍ വച്ച്‌ ഇരുവരെയും മറ്റൊരു ജയില്‍ ജീവനക്കാരന്‍ കണ്ടുമുട്ടിയതോടെയാണ് പ്രണയം പുറത്തറിഞ്ഞത്.കാമുകന്‍ ജയില്‍ മോചിതനായി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ക്രിസ്റ്റി ജോലി ഉപേക്ഷിച്ചിരുന്നു.


എന്നാല്‍ കാരണംആരോടും പറഞ്ഞില്ല. വ്യക്തിപരമായ കാര്യങ്ങളാല്‍ രാജിവയ്ക്കുന്നു എന്നു മാത്രമാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്. ബന്ധം പരസ്യമായതിനു പിന്നാലെ കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളെന്ന തലക്കെട്ടോടെയാണ് ക്രിസ്റ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.സംഭവം പുറത്തറിഞ്ഞതോടെ കാമുകന് വഴിവിട്ട സഹായം ചെയ്തു എന്ന സംശയത്തില്‍ ക്രിസ്റ്റിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ആരെ പ്രേമിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്നുമാണ് ക്രിസ്റ്റി പറയുന്നത്.




Sharing is Caring