ചൈനയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്ബോള്‍ മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ചൈനയിലെ സോസു സിറ്റിയിലുള്ള സോസു ഒളിംപിക് സ്പോര്‍ട്സ് സെന്ററില്‍ നടക്കുന്ന മല്‍സരത്തിനായി 22 അംഗ ടീമിനെയാണ് കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചത്്. രണ്ടു മലയാളി താരങ്ങളും ടീമിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡറായ അനസ് എടത്തൊടികയും പൂനെ സിറ്റി മിഡ്ഫീല്‍ഡര്‍ ആഷിഖ് കുരുണിയനുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.

21 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഫുട്ബോളില്‍ ഇന്ത്യയും ചൈനയും മുഖാമുഖം വരുന്നത്. 1997ല്‍ കൊച്ചിയില്‍ നടന്ന നെഹ്റു കപ്പിലാണ് ഇരുടീമും അവസാനമായി മത്സരത്തിനിറങ്ങിയത്. ഇന്ത്യന്‍ ടീം: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, കരണ്‍ജിത്ത് സിങ്, പ്രീതം കോട്ടാല്‍, സാര്‍ത്തക് ഗൊലുയി, സന്ദേഷ് ജിങ്കന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സുഭാശിഷ് ബോസ്, നാരായണ്‍ ദാസ്, ഉദാന്ത സിങ്, നിഖില്‍ പുജാരെ, പ്രണോയ് ഹല്‍ദര്‍, റൗളിന്‍ ബോര്‍ജസ്, അനിരുദ്ധ് ഥാപ്പ, വിനീത് റായ്, ഹാളിചരണ്‍ നര്‍സറെ, ആഷിഖ് കുരുണിയന്‍, സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖ്ലുവ, സുമീത് പാസ്സി, ഫറൂഖ് ചൗധരി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *