“അര്‍ജന്റീനയുടെ ലോകകപ്പിലെ പ്രകടനത്തില്‍ നിരാശയില്ല” – സാമ്ബോളി


ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനത്തില്‍ നിരാശയോ കുറ്റബോധമോ ഇല്ല എന്ന് അര്‍ജന്റീനയുടെ ലോകകപ്പിലെ പരിശീലകന്‍ സാമ്ബോളീ. ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകേണ്ടി വന്നിരുന്നു അര്‍ജന്റീന. അതിനു ശേഷം സാമ്ബോളിയുടെ പരിശീലക സ്ഥാനവും നഷ്ടപ്പെട്ടു.


തനിക്ക് ലോകകപ്പിലെ പ്രകടനത്തില്‍ നിരാശയില്ല. കാരണം താനും ടീമിനൊപ്പം ഉണ്ടായിരുന്നു മുഴുവന്‍ പേരും തങ്ങളുടെ പരമാവധി ടീമിനായി പുറത്തെടുത്തിരുന്നു. എന്നിട്ടും ഫലങ്ങള്‍ ഇല്ലാതിരുന്നത് നിര്‍ഭാഗ്യം മാത്രമാണ്. സാമ്ബോളി പറയുന്നു‌. രാജ്യത്തിന്റെ ചുമതലയേല്‍ക്കുമ്ബോള്‍ തന്നെ ഈ വലിയ വിമര്‍ശനങ്ങള്‍ പിറകെ വരുമെന്ന് അറിയാമായിരുന്നു‌. അതുകൊണ്ട് തന്നെ നിരാശയില്‍ ഞെട്ടലില്ല. അദ്ദേഹം പറഞ്ഞു.


താന്‍ ഇപ്പോള്‍ വിശ്രമത്തില്‍ ആണെന്നു.. ഫുട്ബോളില്‍ നിന്ന് ഒരു ഇടവേള അത്യാവശ്യമാണെന്നും സാമ്ബോളീ പറഞ്ഞു.



Sharing is Caring