തച്ചങ്കരിയടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക്


മുപ്പത് വര്‍ഷം പൂര്‍ത്തിയായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു.
ഇതോടെ എഡിജിപി റാങ്കിലുള്ള ടോമിന്‍ തച്ചങ്കരി, ആര്‍.ശ്രീലേഖ, അരുണ്‍ കുമാര്‍ സിന്‍ഹ, സുദേഷ് കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തപ്പെടും. എന്നാല്‍ ഡിജിപി റാങ്കില്‍ ഒഴിവുവരുന്നത് വരെ ഇവര്‍ എഡിജിപി റാങ്കില്‍ തുടരും.
സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിന് ശക്തമായ നിയമം കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പുഴകളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന രീതിയില്‍ പുഴ സംരക്ഷണനിയമം പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പം അംഗപരിമിതര്‍ക്ക് എയ്ഡഡ് സ്‌കൂളില്‍ മൂന്ന് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയും മന്ത്രിസഭായോഗം അംഗീകരിച്ചു.




Sharing is Caring