തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 10, റെഡ്മി ഇന്ത്യ ആദ്യ വില്‍പ്പന ഇന്ന് നടത്തും.

തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 10, റെഡ്മി ഇന്ത്യ ആദ്യ വില്‍പ്പന ഇന്ന് നടത്തും. കമ്പനി റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സ്മാര്‍ട്ട് ഫോണ്‍ കഴിഞ്ഞ മാര്‍ച്ച് 17ന് അവതരിപ്പിച്ചത്.
നിലവിലുള്ള നോട്ട് 11 സീരീസിന് കീഴിലാണ് പുതിയ റെഡ്മി 10. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന ഓപ്ഷനാണ് ഈ ഫോണ്‍ എന്ന് വിശേഷിപ്പിക്കാം. റെഡ്മി നോട്ട് 11, നോട്ട് 10 സീരീസുകളുടെ അതേ ഡിസൈന്‍ തന്നെയാണ് ഈ ഫോണും പിന്തുടരുന്നത്.

പസഫിക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്, കരീബിയന്‍ ഗ്രീന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. റെഡ്മി 10 രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഓപ്ഷനും 10,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയുമാണ് വില.
എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് രണ്ട് വേരിയന്റുകളും 1,000 രൂപ കിഴിവോടെ ലഭിക്കും. ഓഫ്‌ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *