തകർപ്പൻ നൃത്തചുവടുകളുമായി മീനാക്ഷി..

പദ്മാവത് എന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിച്ച്‌ ‘നൈനോവാലെ നെ’ എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുകയാണ് നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറല്‍ ആയി.

നിരവധിപേരാണ് മീനാക്ഷിയെ പ്രശംസിച്ചു വിഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. മീനാക്ഷിയുടെ ഉറ്റ സുഹൃത്തായ നടി നമിത പ്രമോദും വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. വളരെ മനോഹരമായാണ് മീനാക്ഷി നൃത്തം കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

നേരത്തെ തന്റെ ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് മീനാക്ഷിയും നമിത പ്രമോദും ചേര്‍ന്ന് അവതരിപ്പിച്ച നൃത്തം വൈറല്‍ ആയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *