തകര്‍ന്നു വീണ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

തകര്‍ന്നു വീണ മ്യാന്‍മര്‍ സൈനിക വിമാനത്തിന്റെ ഭാഗങ്ങള്‍ ആന്‍ഡമാന്‍ സമുദ്രത്തില്‍ കണ്ടെത്തി. പട്ടാളക്കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 120 പേരുമായി മിയെക്കില്‍നിന്നു യാങ്കോണിലേക്കു പോയ സൈനിക വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

മ്യാന്‍മറിലെ ദാവേ സിറ്റിയില്‍നിന്നും 218 കിലോമീറ്റര്‍ മാറി സമുദ്രത്തില്‍ വിമാന ഭാഗം കണ്ടെത്തിയതായി വ്യോമസേന അറിയിച്ചു. തെരച്ചില്‍ നടത്തിയ നാവിക കപ്പലുകളും വിമാനങ്ങളുമാണ് വിമാനത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 1.35ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നു ഗ്രൗണ്ട് കണ്‍ട്രോള്‍ അറിയിച്ചിരുന്നു. സൈനികരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 106 പേരും 14 ജീവനക്കാരുമാണു ചൈനീസ് നിര്‍മിത വിമാനത്തിലുണ്ടായിരുന്നത്. 18000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനവുമായുള്ള കമ്യൂണിക്കേഷന്‍ ബന്ധം നിലച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *