തകര്‍ന്നത് പുനഃസ്ഥാപിക്കലല്ല, നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെഅറിയിച്ചു. പുനര്‍നിര്‍മാണ പദ്ധതി തയ്യാറാക്കി വരുന്നതായും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ കോടതിയില്‍ വ്യക്തമാക്കി.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം.

നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നടപടികള്‍ ജില്ലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്. ഭൂരിഭാഗം പേരും ക്യാമ്ബുകളില്‍ നിന്ന് വിടുകളിലേക്ക് മടങ്ങി.

സന്നദ്ധ പ്രവര്‍ത്തകരുടെ പിന്തുണയോടെ ശുചീകരണവും ഊര്‍ജിതമാണന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രളയക്കെടുതി മുലമുണ്ടായ നാശനഷ്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ലന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

തകര്‍ന്നത് പുനസ്ഥാപിക്കലല്ല, നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. വന്‍തോതിലുള്ള സഹായം ജനങ്ങളില്‍ നിന്നു ലഭിക്കുന്നുണ്ട്.

പുനര്‍നിര്‍മാണത്തിനുള്ള പണം സര്‍ക്കാരിന് തനിച്ചു കണ്ടെത്താനാവില്ല. കേന്ദ്ര സഹായം കൂടാതെ വിദേശ സഹായം ലഭിക്കുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *