ഡ​ല്‍​ഹി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം


ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യിലുണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. സം​ഭ​വ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ​വ​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സ​ക്കീ​ര്‍ ന​ഗ​റി​ല്‍ ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ത്തി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് അ​ര്‍​ധ രാ​ത്രി​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ, കെ​ട്ടി​ട​ത്തി​ലെ ഒ​രു വൈ​ദ്യു​തി ബോ​ക്സി​ലു​ണ്ടാ​യ തീ ​പി​ടി​ത്തം, പിന്നീട് കെ​ട്ടി​ടം മു​ഴു​വ​ന്‍ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.


അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​ത്തി​ലേ​റെ പേ​രെ ര​ക്ഷ​പെ​ടു​ത്തി.




Sharing is Caring