കശ്മീര്‍ വിഷയം ; മോദി ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കശ്മീര്‍ വിഷയത്തില്‍ ഭരണഘടനയെയും ജനാധിപത്യത്തെയും കുരുതി കൊടുക്കുന്ന തീരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കശ്മീരിന്റെ വിഭജനത്തിലൂടെ വ്യക്തമായത് സംഘപരിവാറിന്റെ അജണ്ടയാണെന്നും ഇത് ഇന്ത്യയ്ക്ക് ആപത്താണെന്നും അദ്ദേഹം പറഞ്ഞു . വിഭജനത്തിലൂടെ കാശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാണ് വിഭജിച്ചിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .

കലുഷിതമായ കാശ്മീരിലെ പ്രശ്നങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാനായിരിക്കും ഈ നടപടി വഴിവെക്കുന്നത് . ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ അട്ടിമറി നടത്തിയതെന്നും’ രമേശ് ചെന്നിത്തല വ്യക്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *