ഡ്രഗ്ഗ് കണ്‍ട്രോളറുടെ ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന


സംസ്ഥാന ഡ്രഗ്ഗ് കണ്‍ട്രോളറുടെ ആസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ പരിശോധന. മരുന്നുകളുടെ പരിശോധന, ലൈസന്‍സ് നല്‍കല്‍ എന്നിവയെ കുറിച്ചുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗത്തെ കുറിച്ച്‌ നിരവധി പരാതികളാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ളത്. ചില പരാതികളില്‍ അന്വേഷണവും നടന്നുവരുന്നുണ്ട്. ഫാര്‍മസികള്ര്‍ക്കുള്ള ലൈസന്‍സ്, ഗുണനിലവാര പരിശോധന എന്നിവയിലാണ് ക്രമക്കേടുകള്‍ ചൂണ്ടികാണിക്കുന്നത്.
ലാബുകളുടെ പ്രവര്‍ത്തനവും പരിശോധിക്കാനും, ഉദ്യോഗസ്ഥരുടെ അഭിപ്രായവും കേള്‍ക്കാനായിരുന്നു വിജി. ഡയറക്ടറുടെയും ഉദ്യോഗസ്ഥരുടെയും പരിശോധന.




Sharing is Caring