ഇ- പാസ്പോര്‍ട്ടുകള്‍ അടുത്തവര്‍ഷത്തോടെ -കേന്ദ്ര സഹമന്ത്രി


ഇലക്‌ട്രോണിക് ചിപ്പുകള്‍ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. അടുത്ത ഘട്ടമായി മൊബൈല്‍ ഫോണില്‍ കൊണ്ടുപോകാവുന്ന ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ പ്രാബല്യത്തിലാക്കും. ഇതിനുള്ള സാങ്കേതികസൗകര്യം ലഭ്യമാക്കിവരികയാണ്. തിരുവനന്തപുരം മേഖലാ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെയും വനിതാ വീട്ടുജോലിക്കാരുടെയും റിക്രൂട്ട്മെന്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നിബന്ധനകള്‍ വഴി ഈ മേഖലയിലെ ചൂഷണം വലിയ അളവില്‍ തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.




Sharing is Caring