ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത കാലംചെയ്തു


കല്‍പറ്റ (വയനാട്): യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത (74) കാലംചെയ്തു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.1985 ആഗസ്ത് 30ന് പാമ്പാടി സിംഹാസന പള്ളിയില്‍, യാക്കോബ് മോര്‍തീമോത്തിയോസ് മെത്രാപോലീത്തായില്‍ നിന്നും റമ്പാന്‍ സ്ഥാനം സ്വീകരിച്ചു. 1985 സപ്തംബര്‍ 12ന്മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‌സ് കത്തീഡ്രലില്‍, മലബാര്‍ ഭദ്രാസന മെത്രാ പൊലീത്തയായി വാഴിക്കപ്പെട്ടു. മീനങ്ങാടി മോര്‍ ഏലിയാസ്ഏലിയാസ് സ്‌നേഹഭവന്‍ അനാഥശാല, കരുണാഭവന്‍ വൃദ്ധസദനം, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ഗ്രീഗോറിയോസ് ബി.എഡ്. കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത് മോര്‍ പീലക്‌സീനോസ് വലിയതിരുമേനിയാണ്. മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്‌കാര ശുശ്രൂഷകള്‍ പിന്നീട് തീരുമാനിക്കും.




Sharing is Caring