ഡി.ജി.പി നിയമനം സര്‍ക്കാറിനും മുന്നണിക്കും തലവേദനയാകും

ഡി.​ജി.​പി നി​യ​മ​നം സ​ർ​ക്കാ​റി​നും ഇ​ട​തു​മു​ന്ന​ണി​ക്കും ത​ല​വേ​ദ​ന​യാ​കും. ഡി.​ജി.​പി ടി.​പി. സെ​ൻ​കു​മാ​ർ 30ന്​ ​വി​ര​മി​ക്കാ​നി​രി​ക്കെ അ​ടു​ത്ത ഡി.​ജി.​പി​യാ​യി ആ​െ​ര നി​യ​മി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നൗ​ദ്യോ​ഗി​ക​ച​ർ​ച്ച ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സി.​പി.​എം സെ​ക്ര​േ​ട്ട​റി​യ​റ്റും വി​ഷ​യം ച​ർ​ച്ച​ചെ​യ്യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ര​ണ്ട​ര​മാ​സ​മാ​യി അ​വ​ധി​യി​ൽ തു​ട​രു​ന്ന ജേ​ക്ക​ബ്​ തോ​മ​സാ​ണ്​ സെ​ൻ​കു​മാ​ർ ക​ഴി​ഞ്ഞാ​ൽ സീ​നി​യ​ർ ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ. 19ന്​ ​അ​വ​ധി ക​ഴി​ഞ്ഞ്​ അ​ദ്ദേ​ഹം സ​ർ​വി​സി​ൽ മ​ട​ങ്ങി എ​ത്തും.
നി​ല​വി​ലെ ഡി.​ജി.​പി​യും സ​ർ​ക്കാ​റും ത​മ്മി​െ​ല ത​ർ​ക്ക​ങ്ങ​ൾ മു​ന്ന​ണി​യി​ലും അ​സ്വ​സ്​​ഥ​ത സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സി​​​െൻറ പൊ​തു​വാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന നി​ല​യി​ലേ​ക്ക്​ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ പ്ര​ശ്​​ന​ങ്ങ​ൾ നീ​ങ്ങു​ന്ന​താ​യാ​ണ്​ മു​ന്ന​ണി​യി​ലെയും വി​ല​യി​രു​ത്തൽ.
ഡി.​ജി.​പി​യാ​യി ജേ​ക്ക​ബ്​ തോ​മ​സി​നെ നി​യ​മി​ക്കാ​നാ​ണ്​ മു​ഖ്യ​മ​ന്ത്രി​ക്ക്​​ താ​ൽ​പ​ര്യം. ഡി.​ജി.​പി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ജേ​ക്ക​ബ്​ തോ​മ​സും. കോ​ട​തി പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന്​ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ലാ​ണ്​ അദ്ദേഹം നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പോ​യ​ത്. ശേ​ഷം ര​ണ്ടുതവണ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടപ്ര​കാ​രം അ​വ​ധി നീട്ടി. നാ​ളെ അ​വ​ധി അ​വ​സാ​നി​ക്കു​ക​യാ​ണ്. 19ന്​ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ക​യും​ചെ​യ്​​തു. വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തി​രി​ക്കെ​യാ​ണ്​ അ​ദ്ദേ​ഹം അ​വ​ധി​യി​ൽ പോ​യ​ത്. ആ ​സ്​​ഥാ​ന​ത്ത്​ ​േലാ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യെ നി​യ​മി​ച്ചു. വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തേ​ക്ക്​ മ​ട​ങ്ങി​വ​രു​ന്ന​തി​നോ​ട്​ അ​ദ്ദേ​ഹ​ത്തി​ന്​ താ​ൽ​പ​ര്യ​മി​ല്ലെ​ന്നാ​ണ്​ വി​വ​രം. അ​തി​നാ​ൽ 30വ​രെ ​െഎ.​എം.​ജി ഡ​യ​റ​ക്​​ട​ർപോ​ലെ ഏ​തെ​ങ്കി​ലും ത​സ്​​തി​ക​യി​ലേ​ക്കാ​കും അ​ദ്ദേ​ഹ​ത്തെ നി​യ​മി​ക്കു​ക.
സി.​പി.​എ​മ്മി​ലും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കി​ട​യി​ലും ജേ​ക്ക​ബ്​ തോ​മ​സ്​ ഡി.​ജി.​പി​യാ​കു​ന്ന​തി​നോ​ട്​ വി​യോ​ജി​പ്പുണ്ട്​. പ്ര​തി​പ​ക്ഷ​ത്തി​നും ജേ​ക്ക​ബ്​ തോ​മ​സ്​ അ​പ്രി​യ​നാ​ണ്. ആ​ത്മ​ക​ഥ​യി​ലൂ​ടെ മു​ൻ​മ​ന്ത്രി​യും എം.​എ​ൽ.​എ​യു​മാ​യ സി. ​ദി​വാ​ക​ര​നെ​തി​രെ ജേ​ക്ക​ബ്​ തോ​മ​സ്​ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ സി.​പി.​െ​എ​യും അ​സം​തൃ​പ്​​ത​രാ​ണ്. ​ഇ.​പി കേ​സ്​ ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ കൈ​ക്കൊ​ണ്ട നി​ല​പാ​ടു​ക​ൾ സി.​പി.​എ​മ്മി​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളും റെ​യ്​​ഡു​ക​ളും ​െഎ.​എ.​എ​സ്​ ലോ​ബി​യേ​യും ജേ​ക്ക​ബ്​ തോ​മ​സി​ന്​ എ​തി​രാ​ക്കി​യി​ട്ടു​ണ്ട്. ജേ​ക്ക​ബ്​ തോ​മ​സ്​ ഡി.​ജി.​പി​യാ​യാ​ൽ സ​ർ​ക്കാ​റി​​​െൻറ കാ​ലാ​വ​ധി മു​ഴു​വ​ൻ അ​ദ്ദേ​ഹ​മാ​കും തു​ട​രു​ക. അ​ത്​ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഭ​ര​ണ​മു​ന്ന​ണി​ക്കു​ണ്ട്.
ജേ​ക്ക​ബ്​ തോ​മ​സി​നെ ഡി.​ജി.​പി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ സെ​ൻ​കു​മാ​റി​നെ പോ​ലെ അ​ദ്ദേ​ഹ​വും കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ സാ​ധ്യ​ത. ഫ​യ​ർ​ഫോ​ഴ്​​സ്​ മേ​ധാ​വി​ എ. ​ഹേ​മ​ച​ന്ദ്ര​നോ​ട്​ സി.​പി.​എ​മ്മി​ലെ ഒ​രു​വി​ഭാ​ഗ​ത്തി​ന്​ താ​ൽ​പ​ര്യ​മു​ണ്ട്. അ​ത്​ വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *