ഡിസേര്‍ട്ട് സര്‍ക്യൂട്ട് ടൂറിസ്റ്റ് ട്രെയിന്‍; താര്‍ മരുഭൂമി കാണാന്‍ ഒരു ട്രെയിന്‍ യാത്ര

ഐആര്‍സിടിസിയുടെ നേതൃത്വത്തില്‍ നിരവധി ടൂറിസ്റ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നുണ്ട്. അതില്‍ ഒരു ട്രെയിന്‍ സര്‍വീസ് ആണ് ദി ഡിസേര്‍ട്ട് സര്‍വീസ് ടൂറിസ്റ്റ് ട്രെയിന്‍. ഇന്ത്യയുടെ മരുഭൂനഗരങ്ങളായ ജയ്സാല്‍മീര്‍, ജോധ്പൂര്‍, ജയ്പൂര്‍ എന്നീ നഗരങ്ങളെ ബന്ധപ്പെടുത്തിയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

ഡിസേര്‍ട്ട് സര്‍ക്യൂട്ട് ടൂറിസ്റ്റ് ട്രെയിനിനേക്കുറിച്ചും ട്രെയിന്‍ യാത്രയേക്കുറിച്ചും ട്രെയിനിന്റെ സവിശേഷതയേക്കുറിച്ചും വിശദമായി മനസിലാക്കാം. ((Desert Circuit Tourist Train)

സവിശേഷതകള്‍

എ സി ഫസ്റ്റ്ക്ലാസ്, എസി റ്റൂ ടിയര്‍ സ്ലീപ്പര്‍ക്ലാസ് എന്നിങ്ങനെ രണ്ട് ക്ലാസുകളുള്ള സെമി ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിന്‍ ആണ് ഡിസേര്‍ട്ട് സര്‍ക്യൂട്ട് ടൂറിസ്റ്റ് ട്രെയിന്‍.
ലോക്ക് ചെയ്യാവുന്ന സ്ലൈഡിംഗ് ഡോറുകളുള്ള രണ്ടോ നാലോ ബെഡുകള്‍ അടങ്ങിയ ക്യാബിനുകളാണ് ഫസ്റ്റ് ക്ലാസ്, എ സി ടൂ ടൈര്‍ സ്ലീപ്പര്‍ ക്ലാസ് ഓപ്പണ്‍ കമ്ബാര്‍ട്ട്മെന്റാണ്.

ഒരുമിച്ച്‌ യാത്ര ചെയ്യുന്നവര്‍ക്ക് ഒരുമിച്ച്‌ ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ക്യാരേജ് ഈ ട്രെയിനിന്റെ മറ്റൊരു പ്രത്യേകതയാണ്.

Photo Courtesy:

തീയ്യതികള്‍

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 2017 ജനുവരി 15, മാര്‍ച്ച്‌ 4 എന്നീ തീയ്യതികളിലാണ് ട്രെയിനിന്റെ അടുത്ത യാത്ര.
യാത്ര

ഡെല്‍ഹിയിലെ സഫ്ദാര്‍ജംഗ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വൈകുന്നേരം 2.30 മണിക്കാണ് ഈ ട്രെയിന്‍ യാത്ര പുറപ്പെടുന്നത്. പിറ്റേദിവസം രാവിലെ 8 മണിക്ക് ജയസാല്‍മീര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിച്ചേരുന്നു.

ട്രെയിനില്‍ നിന്ന് ഹോട്ടലിലേക്കാണ് അടുത്ത യാത്ര, ബ്രേക്ക് ഫാസ്റ്റിനും വിശ്രമത്തിനും ശേഷം മരുഭൂമി തേടിയുള്ള യാത്രയാണ് അടുത്ത ഘട്ടം. അതിന് ശേഷം ഹോട്ടലില്‍ എത്തി ഡിന്നര്‍ കഴിച്ച്‌ അവിടെ തന്നെ തങ്ങുന്നു.

പിറ്റേ ദിവസം അതിരാവിലെ ട്രെയിന്‍ കയറി ജോധ്പൂരിലേക്കാണ് യാത്ര. ട്രെയിനില്‍ നിന്ന് തന്നെയാണ് ബ്രേക്ക് ഫാസ്റ്റും ലഞ്ചും. ഉച്ചയോടെ ജോധ്പൂരില്‍ എത്തിച്ചേര്‍ന്നാല്‍ മെഹ്റാന്‍ഘട്ട് കോട്ട സന്ദര്‍ശിക്കുന്നു. രാത്രി ജയ്പൂരിലേക്ക് ട്രെയിന്‍ യാത്രയാണ്. ഡിന്നര്‍ ട്രെയിനില്‍ നിന്നാണ് ലഭിക്കുക.

ജയ്പൂരില്‍

പിറ്റേ ദിവസം രാവിലെ ഒന്‍പത് മണിയോടെ ട്രെയിന്‍ ജയ്പൂരില്‍ എത്തിച്ചേരും. ട്രെയിനില്‍ നിന്ന് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷം ടൗണിലെ ഹോട്ടലില്‍ വിശ്രമം. ഉച്ച ഭക്ഷണത്തിന് ശേഷം പിങ്ക് സിറ്റി ഒന്ന് ചുറ്റിയടിച്ച്‌ കാണും. അതിന് ശേഷം ചോക്കി ധാനി ഗ്രാമത്തിലേക്കാണ് യാത്ര. ഗ്രാമത്തില്‍ വച്ചാണ് ഡിന്നര്‍.

രാത്രിയില്‍ ഹോട്ടലില്‍ തിരിച്ചെത്തിയതിന് ശേഷം അമ്ബേര്‍ കോട്ടയിലേക്ക് ഒരു ജീപ്പ് യാത്രയാണ്. ഉച്ച തിരിഞ്ഞ് ഒരു മണി ആകുന്നതോടെ എല്ലാവരും ഡെല്‍ഹിയിലേക്കുള്ള ട്രെയിനില്‍ തിരിച്ചെത്തും.

ചെലവ്

എ സി ഫസ്റ്റ്ക്ലാസില്‍ ഒരാള്‍ക്ക് 43,900 രൂപയും രണ്ട് പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 40,500 രൂപയും മൂന്ന് പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 40,150 രൂപയും ആണ് നിരക്ക്. 5 മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്ക് 23,500 രൂപയാണ് നിരക്ക്.

ടൂ ടിയര്‍

ഒരാള്‍ക്ക് 36,600 രൂപയും രണ്ട് പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 33,500 രൂപയും മൂന്ന് പേരുണ്ടെങ്കില്‍ ഒരാള്‍ക്ക് 33,000 രൂപയും ആണ് നിരക്ക്. 5 മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്ക് 23,500 രൂപയാണ് നിരക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *