ഡല്‍ഹിയിൽ രണ്ടാം ക്ലാസുകാരിയെ സ്കൂളിൽ വെച്ച് പീഡിപ്പിച്ചു; ഇലക്ട്രീഷ്യന്‍ പിടിയില്‍


ഡല്‍ഹിയില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളിനുള്ളില്‍ വെച്ച് ഇലക്ട്രീഷ്യന്‍ ലൈംഗികമായി പീഡിപ്പിച്ചു. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു.എന്‍ഡിഎംസി സ്‌കൂളിലെ ഇലക്ട്രീഷ്യന്‍ രാം ആസ്രേ എന്നയാള്‍ (37) പോലീസ് പിടിയിലായി. കഴിഞ്ഞ ഒരുമാസമായി ഇയാള്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.




Sharing is Caring