ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1573 പേര്‍ക്ക്

ന്യൂഡൽഹി: ഡൽഹിയിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്ന് 1573 കേസുകളാണ് ദേശീയ തലസ്ഥാന പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. 37 മരണവും സംസ്ഥാനത്തുണ്ടായി. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,12,494. ആകെ മരണസഖ്യ 3,371 ആയി ഉയർന്നതായും ഡൽഹി സർക്കാരിന്റെ ബുള്ളറ്റിൻ പറയുന്നു.
ശനിയാഴ്ച 1781 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ജൂലൈ 5ന് 2,244 പുതിയ കേസുകളായിരുന്നു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനുള്ളിൽ 2,276 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 89,968 ആയി ഉയർന്നു. 19,155 സജീവ കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *