ഡല്‍ഹി ഐ.ഐ.‍ടി കോളേജില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍


ഡല്‍ഹി ഐ.ഐ.‍ടി കോളേജില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. ദളിത് വിദ്യാര്‍ഥി അനില്‍ കുമാര്‍ (21) ആണ് മരിച്ചത്.ബിടെക് മാത്തമാറ്റിക്സ് ആൻഡ് കമ്ബ്യൂട്ടിങ് വിദ്യാര്‍ഥിയാണ് അനില്‍. ഹോസ്റ്റലില്‍ ജീവൻ ഒടുക്കിയ നിലയിലാണ് എൻജിനിയറിങ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.


സെമസ്റ്റര്‍ പരീക്ഷകള്‍ വിജയിക്കാൻ കഴിയാത്ത വിഷമത്തിലാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ നടക്കുന്ന രണ്ടാമത്തെ മരണമാണ് ഡല്‍ഹി ഐ.ഐ.‍ടിയില്‍ നിന്ന് പുറത്തു വരുന്നത്.




Sharing is Caring