ന്യൂഡല്‍ഹി: ട്വിറ്ററിന് പുതിയ മുഖവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ ചിത്രത്തിനൊപ്പം പഴയ പേരായ ഓഫീസ് ഓഫ് ആര്‍ ജി എന്നത് മാറ്റി രാഹുല്‍ ഗാന്ധി എന്നാക്കുകയും ചെയ്തിട്ടുണ്ട്. അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ പ്ലീനറി സെഷന് മീറ്റിങ്ങിന് മുന്നോടിയായാണ് മാറ്റങ്ങള്‍ വന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84ാം പ്ലീനറി സെഷന്‍ മീറ്റിങ്ങിലാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി അംഗീകരിക്കുക. തിങ്കളാഴ്ചയാണ് മീറ്റിങ് അവസാനിക്കുക. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ചിത്രമടക്കമുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 2015 മുതലാണ് രാഹുല്‍ ട്വിറ്ററില്‍ സജീവമാകുന്നത്.














