ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ജൂണ്‍ 9 ന് അര്‍ദ്ധ രാത്രി മുതല്‍ തുടങ്ങിയ നിരോധനമാണ് ഇന്ന് അവസാനിക്കുന്നത്.അതേസമയം നാളെ മുതല്‍ രജിസ്ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധത്തിന് പോകുന്ന മത്സ്യ ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റെ അറിയിച്ചു.


ട്രോളിംഗ് നിരോധന സമയത്ത് മത്സ്യത്തിന്റെ ലഭ്യതക്കുറവുണ്ടായതിനെത്തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിഷ മത്സ്യം വില്‍പ്പനയ്‌ക്കെത്തിയത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. സംസ്ഥാനത്തില്‍റെ വിവിധ ഇടങ്ങളില്‍നിന്ന് അനേകം വിഷ മത്സ്യമാണ് സര്‍ക്കാര്‍ കണ്ടെത്തി നശിപ്പിച്ചത്.




Sharing is Caring