ട്രെയിൻ യാത്ര :അരമണിക്കൂര്‍ മുൻപുവരെ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാം

ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുൻപുവരെ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാം. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ പത്തുമുതല്‍ ഈ ക്രമീകരണം നടപ്പാക്കും.
നിര്‍ത്തിവെച്ചിരുന്ന തീവണ്ടികള്‍ സ്പെഷല്‍ ട്രെയിനുകളായി സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ മുന്നേ റിസര്‍വേഷന്‍ നിര്‍ത്തിയിരുന്നു. സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ആരോഗ്യപരിശോധനയ്ക്കുള്ള സമയം കൂടി പരി​ഗണിച്ചായിരുന്നു ഇത്. എന്നാല്‍ കൂടുതല്‍ തീവണ്ടികള്‍ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ ഇളവുവരുത്തുന്നത്.
പുതിയ നിര്‍ദേശപ്രകാരം രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുൻപ് മാത്രമേ തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *