ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം; രണ്ടാഴ്ചക്കുള്ളില്‍ പണമടച്ചാല്‍ മതി

ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ട്രെയിന്‍ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി ഉടന്‍ പണമടയ്‌ക്കേണ്ടതില്ല. ഏഴുമുതല്‍ 15 ദിവസത്തിനുള്ളില്‍ പണമടച്ചാല്‍ മതിയാകും. തത്കാല്‍ ഉള്‍പ്പടെയുള്ള ജനറല്‍ റിസര്‍വേഷനുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

ഐആര്‍സിടിസി ഒരുദിവസം 1,30,000 തത്കാല്‍ ടിക്കറ്റുകളാണ് കൈകാര്യം ചെയ്യുന്നത്. ഇവയില്‍ ഭൂരിപക്ഷവും ക്വാട്ട തൂടങ്ങി മിനിട്ടുകള്‍ക്കുള്ളിലാണ് ബുക്ക് ചെയ്യുന്നത്. പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സെക്കന്‍ഡുകളുടെ ലാഭം ഇതിലൂടെ കിട്ടുകയും ടിക്കറ്റ് ഉറപ്പാകുവാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഐആര്‍സിടിസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇമെയില്‍ അഡ്രസിലേക്കും, ഫോണ്‍ നമ്പറിലേക്കും പേയ്‌മെന്റ് ലിങ്ക് ഇമെയിലും, എസ്എംഎസും എത്തും. ഈ ലിങ്കിലൂടെ പണം അടച്ചാല്‍ മതി. ടിക്കറ്റ് തുകയുടെ 3.50 ശതമാനം സര്‍വീസ് ചാര്‍ജ്ജും നികുതിയും ഈടാക്കും.
എന്നാല്‍ അനവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പണം അടച്ചില്ലെങ്കില്‍ ഫൈന്‍ നല്‍കേണ്ടി വരും. ഒപ്പം ഐആര്‍സിടിസി അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യു

Spread the love

Leave a Reply

Your email address will not be published. Required fields are marked *