ട്രംപിന്റെ സന്ദര്‍ശനം: രണ്ടര ലക്ഷം പേര്‍ തെരുവിലിറങ്ങി, ബ്രിട്ടണില്‍ കനത്ത പ്രതിഷേധം


യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വേണ്ടി ബിട്ടീഷ് പ്രധാനമന്ത്രി റെഡ് കാര്‍പറ്റ് വിരിച്ചെങ്കിലും ലക്ഷക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവില്‍. ‘പ്രതിരോധത്തിന്റെ ഘോഷയാത്ര’ എന്ന പേരിലാണ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്.


ബ്രിട്ടണ്‍ തലസ്ഥാനമായ ലണ്ടനില്‍ 2.5 ലക്ഷത്തോളം പേര്‍ പ്രതിഷേധവുമായി അണിനിരന്നുവെന്നാണ് കണക്കുകള്‍. നാലു ദിവസത്തേക്കാണ് ട്രംപ് ബിട്ടണിലെത്തുന്നത്.പ്രത്യേക രീതിയില്‍ മുദ്രാവാക്യം വിളിച്ചും (ചാണ്ടിങ്), ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് പ്രതിഷേധം. ട്രംപ് 2016 ല്‍ അധികാരത്തിലേറിയ ശേഷം യു.കെയിലേക്ക് മടങ്ങേണ്ടി വന്നവരും പ്രതിഷേധത്തിലാണ്. ‘സീറോ ടോളറന്‍സ്’ കുടിയേറ്റ പദ്ധതികളും കുടിയേറ്റക്കാരെ ആട്ടിപ്പുറത്താക്കുന്ന നടപടിയും ഏറെ പ്രതിഷേധത്തിന് വകവച്ചിരുന്നു.കുടിയേറ്റക്കാര്‍ക്ക് എതിരെയുണ്ടായ നടപടികളും വംശീയവാദവുമാണ് ട്രംപിനെതിരെ ലണ്ടനില്‍ പ്രതിഷേധം ഉയരാന്‍ കാരണം. പ്രതിഷേധക്കാര്‍ ട്രംപിന്റെ ഭീമന്‍ ബലൂണ്‍ ഡമ്മിയുണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു. തെരുവുകളിലും ചത്വരങ്ങളിലും ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമാണ്.




Sharing is Caring