പത്തനാട്: ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പത്തനാട് കാഞ്ഞിരത്താപ്പാറ പുതുപ്പറമ്പില്‍ ഹാഷിമിന്റെ മകന്‍ ആഷിക് (15) ആണ് മരിച്ചത്. ഇന്നു (07-07-2015) രാവിലെ ഏഴിന് പത്തനാടിനു സമീപമാണ് അപകടം.
പത്തനാട് കവലയിലേക്കു വരികയായിരുന്ന ആഷിക്കിന്റെ സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍നിന്നു വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം. അപകടത്തെത്തുടര്‍ന്ന് ടിപ്പറിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ആഷികിനെ കങ്ങഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തനാട് മുസ്്‌ലിം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്ണിന് ആഷികിന് പ്രവേശനം ലഭിച്ചിരുന്നു. മാതാവ്: സൈനബ. കറുകച്ചാല്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.












