കൊല്ലം: പ്രേമം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് പിടിയിലായത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ഇവര്‍ ചിത്രം അപ്‌ലോഡ് ചെയ്തത്. ഇവര്‍ക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമെന്ന് ആന്റി പൈറസി സെല്‍ പറയുന്നു.
ഇവര്‍ക്ക് സിനിമയുടെ പ്രിന്റ് എവിടെ നിന്നുകിട്ടിയെന്നാണ് അറിയാനുള്ളത്. അതിനായി ഇവരെ തിരുവനന്തപുരത്തെ ആന്റി പൈറസി സെല്‍ ആസ്ഥാനത്തേക്ക് കൊണ്ടുവരികയാണ്.

അതിനിടെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമലഹാസന്‍ ചിതം പാപനാശത്തിന്റെ പകര്‍പ്പും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. റിലീസ് ചെയ്ത് മൂന്നാം ദിവസം മികച്ച കളക്ഷനുമായി മുന്നേറുമ്പോഴാണ് തമിഴ് യോഗി എന്ന വെബ് സൈറ്റില്‍ ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് എത്തിയത്.













