‘ടാര്‍സന്‍’ താരം ജോ ലാറ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു

പ്രശസ്ത ഹോളിവുഡ് ചിത്രമായ ടാര്‍സനിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ട അമേരിക്കന്‍ താരം ജോ ലാറ വിമാനപകടത്തില്‍ കൊല്ലപ്പെട്ടു. 58 വയസായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയില്‍ വെച്ചാണ് വിമാനം തകര്‍ന്ന് വീണ് അപകടം ഉണ്ടായത്. ജോ ലാറയുടെ ഭാര്യ ഗ്വെന്‍ ലാറയും മരണപ്പെട്ടു.

സെസ്‌ന 501 എന്ന വിമാനമാണ് നാഷ് വില്ല് ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്. ജോയും ഭാര്യയും ഉള്‍പ്പടെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ടാര്‍സന്‍-ദ എപ്പിക് അഡ്വഞ്ചര്‍ ലോകശ്രദ്ധ നേടിയ ചിത്രമായിരുന്നു. അതിനാല്‍ തന്നെ ആഗോളതലത്തില്‍ ശ്രദ്ധനേടിയ താരമായിരുന്നു ജോ. ടാര്‍സന്‍ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് ജ ജംഗിള്‍ പരമ്പരകളിലും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *