ടാങ്കര്‍ സമരം ഒത്തുതീര്‍പ്പായി

ടെന്‍ഡര്‍നടപടികളിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐഒസിയില്‍ ലോറി ഉടമകളും ഡീലര്‍മാരും തൊഴിലാളികളും ശനിയാഴ്ച ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍ന്നു. ബുധനാഴ്ച മുതല്‍ ടാങ്കര്‍ ലോറികള്‍ സര്‍വീസ് ആരംഭിക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെയും തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെയം സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്.

ചര്‍ച്ചയില്‍ ടെന്‍ഡര്‍ നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനമായി. ഡിസംബര്‍ മൂന്ന് വരെ ടെന്‍ഡര്‍ നടപടികള്‍ നീട്ടി. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കമ്പനിയുമായി ചര്‍ച്ച നടത്തി തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കാത്ത വിധത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുമ്പനം ഐഒസിയില്‍ നിന്ന് ലോഡ് പോവുന്ന വാഹനങ്ങളില്‍ 10 ശതമാനമെങ്കിലും ഉള്ളവര്‍ക്കു മാത്രമേ പുതിയ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു എന്ന വ്യവസ്ഥയും ലോറികളില്‍ സ്പീഡ് സെന്‍സര്‍, ഓവര്‍ സ്പില്‍ സെന്‍സര്‍ എന്നിവ ഘടിപ്പിക്കണമെന്ന നിബന്ധനയും ഉള്‍പ്പെടുത്തിയതോടെയാണ് ലോറി ഉടമകളും തൊഴിലാളികളും ഡീലര്‍മാരും സമരം ആരംഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *