ഞാൻ ക്ലബ്ഹൗസിൽ ഇല്ല’; അക്കൗണ്ടുകൾ വ്യാജമെന്ന് ദുൽഖർ സൽമാൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ്ഹൗസ്. സിനിമ താരങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പിൽ സജീവമാണ്. ഇപ്പോഴിതാ താൻ ക്ലബ്ഹൗസിൽ ഇല്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യജമാണെന്നും അറിയിച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം.

ഞാൻ ക്ലബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. മാധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരും. ഇത് ഒട്ടും കൂൾ ആയ കാര്യമല്ല.

ദുൽഖർ സൽമാൻ

നേരത്തെ ഐഒഎസിൽ മാത്രം ലഭിച്ചുകൊണ്ടിരുന്ന അപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. മെയ് 21 മുതലാണ് ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിൽ ലഭ്യമായി തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ക്ലബ്ഹൗസ് യുവ തലമുറയുടെ ഇടയിൽ തരംഗമായി കഴിഞ്ഞു. ഈ ആപ്പിലൂടെ സംസാരിക്കാൻ മാത്രമേ സാധിക്കുകയുള്ളു. ക്ലബ്ഹൗസ് ലൈവ് ആയി നമുക്ക് ചർച്ച വേദികൾ ഒരുക്കി തരുകയും ആ വീഥികളിലൂടെ വിഷയങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കുവാനും സാധിക്കും.

നിലവിൽ നിരവധി ചിത്രങ്ങളാണ് ദുൽഖറിന്റേതായി പല ഭാഷകളിൽ ഒരുങ്ങുന്നത്. തെലുങ്ക് ചിത്രം ലെഫ്റ്റനന്റ് റാമിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്. നിലവില്‍ ലെഫ്റ്റനന്റ് റാമിന്റെ ചിത്രീകരണം കാശ്മീരില്‍ പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ കാശ്മീരില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരുന്നു. ഹാനു രാഘവപുഡിയാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകന്‍. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയാന്തി മൂവീസും, സ്വപ്‌ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *