ഞാന്‍ മികച്ച ക്യാപ്റ്റനല്ല; തെറ്റ് സമ്മതിച്ചു ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി


ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ തനിക്കു ഇതുവരെ ഇടം നേടാന്‍ സാധിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന് വിരാട് കോഹ്ലി. മികച്ച ക്യാപ്റ്റനെന്ന പേര് തനിക്കൊപ്പം ചേര്‍ക്കണമെങ്കില്‍ ഇനിയും ഒരു പാട് നേട്ടങ്ങള്‍ കൈവരിക്കണം. സുനില്‍ ഗവാസ്‌ക്കറിന്റെ അഭിനന്ദനത്തിനു മറുപടി പറയുകയായിരുന്നു താരം.


ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാകും കോഹ്ലിയെന്നായിരുന്നു സണ്ണി കോഹ്ലിയെ അഭിനന്ദിച്ചിരുന്നത്. ഓസ്‌ട്രേലിയയുമായുള്ള പരമ്പര നേടിയതിനു ശേഷമായിരുന്നു ഗവാസ്‌ക്കറിന്റെ അഭിനന്ദനം. ഗവാസ്‌ക്കറിന്റെ അഭിനന്ദനം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍, ആ നേട്ടം കൈവരിക്കുന്നതിന് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. ബെംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ കോഹ്ലി വ്യക്തമാക്കി.


ബാറ്റിങ് ലൈനപ്പില്‍ പിഴവ് വന്നതാണ് ഓസീസിനെതിരേയുള്ള നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തിരിച്ചടിയായതെന്ന് കോഹ്ലി സമ്മതിച്ചു. ഓസീസിനെതിരേ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ 21 റണ്‍സിനു തോറ്റിരുന്നു.



Sharing is Caring