ജർമ്മൻ ഫുട്‌ബോൾ താരവും ക്യാപ്റ്റനുമായ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു


വിഖ്യാത ജർമ്മൻ ഫുട്‌ബോൾ താരവും ക്യാപ്റ്റനുമായ ബാസ്റ്റിൻ ഷ്വയ്ൻസ്റ്റീഗർ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. യൂറോകപ്പ് സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതോടെയാണ് രാജ്യന്താര മത്സരങ്ങളിൽ നിന്ന് വിരമിക്കാൻ ജർമ്മൻ നായകൻ തീരുമാനിച്ചത്. ട്വറ്ററിലൂടെയാണ് തീരുമാനം അറിയിച്ചത്. കഴിഞ്ഞ യൂറോ കപ്പിൽ ജർമ്മൻ ടീമിന്റെ നായകനും ഷ്വയ്ൻസ്റ്റീഗറായിരുന്നു. അതേസമയം ക്ലബ് ഫുട്‌ബോളിൽ തുടർന്നും കളിക്കും. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ് 31കാരനായ ഷ്വയ്ൻസ്റ്റീഗർ.


വിരമിക്കാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ തന്നെ ഭാവിയിൽ കൂടുതൽ മത്സരങ്ങളിലേക്ക് പരിഗണിക്കരുതെന്ന് ജർമ്മൻ പരിശീലകൻ ജോക്വിം ലൗവിനോട് അഭ്യർത്ഥിച്ചതായും ഷ്വയ്ൻസ്റ്റീഗർ ട്വീറ്റ് ചെയ്തു. തന്റെ ആരാധകരോടും ടീമിനോടും ജർമ്മൻ ഫുട്‌ബോൾ അസോസിയേഷനോടും പരിശീലകരോടും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിരമിക്കലോടെ 12 വർഷത്തെ രാജ്യാന്തര കരിയറിനാണ് തിരശ്ശീല വീണത്.




Sharing is Caring