ജോസ് വിഭാഗത്തോടുള്ള നിലപാട് മയപ്പെടുത്തി യുഡിഎഫ്

ജോസ് വിഭാഗവുമായുള്ള നിലപാട് കൂടുതല്‍ മയപ്പെടുത്തി യുഡിഎഫ്. എല്‍ഡിഎഫിലേക്ക് പോകേണ്ടതില്ലെന്ന നിലപാടുള്ളവര്‍ ജോസ് വിഭാഗത്തിലുള്ളതിനാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരം. പിണങ്ങി നില്‍ക്കുന്നവരെ എല്ലാകാലത്തേക്കും മാറ്റിനിര്‍ത്തേണ്ടതില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷമാകാമെന്നും മുരളി പറ‍ഞ്ഞു.

ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന ആദ്യ നിലപാട് മയപ്പെടുത്തി മാറ്റിനിര്‍ത്തിയെന്ന സമീപനം സ്വീകരിച്ച് യുഡിഎഫ് നേതാക്കള്‍ കൂടുതല്‍ മയപ്പെടുകയാണ്. യുഡിഎഫില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ ജോസഫ് വിഭാഗത്തിലുണ്ട്. സിപിഐ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന് എല്‍ഡിഎഫ് പ്രവേശനം എളുപ്പമല്ലെന്നും യുഡിഎഫ് മനസിലാക്കുന്നു. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് നേതാക്കള്‍ തിരികെ വരാനുള്ള വഴി അടക്കേണ്ടെന്ന സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ പ്രസ്താവനകള്‍ നിലപാട് മാറ്റത്തിന്‍റെ സൂചന നല്‍കുന്നുണ്ട്.

അതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന കെ മുരളീധരന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കെപിസിസിയില്‍ നടന്ന ലീഡര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *